JHL

JHL

മൊഗ്രാൽ സ്കൂളിൽ രാത്രി കാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്ല്യം: ജനൽച്ചില്ലുകൾ തകർത്ത നിലയിൽ.

മൊഗ്രാൽ : മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യമെന്ന് പരാതി അക്കാദമിക് ബ്ലോക്കിന്റെ ജനൽച്ചില്ലുകൾ തകർത്ത നിലയിൽ. ഒന്നാം ക്ലാസ് പ്രവർത്തിക്കുന്ന ക്ലാസിന്റെ ജനലുകളാണ് എറിഞ്ഞു തകർത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും ഇതേ ക്ലാസ് മുറിയുടെ ജനൽച്ചില്ല് ഇപ്രകാരം തകർത്തിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികൾ രാവിലെ എത്തുമ്പോൾ ക്ലാസ് മുറിയിൽ നിറയെ പൊട്ടിപ്പൊളിഞ്ഞ ഗ്ലാസ്സുകളാണ് കണ്ടത്. സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.


No comments