JHL

JHL

ഹരിത കർമസേനയുടെ പ്രവർത്തനം ഊർജിതമാക്കി.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ 21 ഹരിത കർമ സേന അംഗങ്ങളെ ഒരു ദിനം ഒരു വാർഡിൽ എന്ന അടിസ്ഥാനത്തിൽ പ്രവർത്തനം ഊർജിതമാക്കികൊണ്ട് മൊഗർ ഒന്നാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഷമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു.

 സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ, വി. ഇ. ഒ പ്രമോദ്. സി,കുടുംബശ്രീ ആശ പ്രവർത്തകർ, എ. ഡി. എസ്, സി. ഡി. എസ് അംഗങ്ങൾ സന്നിഹിതരായി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളിൽ ഗ്രൂപ്പുകളായി എത്തിച്ചേർന്ന് മാലിന്യ സംസ്കരണ പരിപാടികൾ മികച്ച രീതിയിൽ ഏറ്റെടുത്തുകൊണ്ട് ക്ലീൻ മൊഗ്രാൽ പുത്തൂർ എന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി തുടക്കം കുറിച്ചു.


No comments