JHL

JHL

കനത്ത മഴ; ജില്ലാ കളക്ടർ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

കാസർഗോഡ്(www.truenewsmalayalam.com) : കനത്ത മഴയെത്തുടർന്ന് ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

നാളെ (ജൂലൈ 5 ചൊവ്വാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.



No comments