JHL

JHL

ഗോവയില്‍ വ്യാജരേഖകളുണ്ടാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ ആലംപാടി സ്വദേശി പിടിയിൽ.

വിദ്യാനഗര്‍(www.truenewsmalayalam.com) : ഗോവയില്‍ വ്യാജരേഖകളുണ്ടാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ ആലംപാടി സ്വദേശി പിടിയിൽ.

വിദ്യാനഗര്‍, ആലംപാടി സ്വദേശിയായ സി.എ അല്‍ത്താഫ് (32) ആണ് ഗോവയില്‍ നിന്നും 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി ലഭിച്ച പരാതിയെത്തുടർന്ന് പിടിയിലായത്.

 കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐ അജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭാര്യാ വീട്ടില്‍ കഴിയുകയായിരുന്ന  പ്രതിയായ അല്‍ത്താഫിനെ പിടികൂടിയത്.തുടര്‍ന്ന് ഗോവ പൊലീസിന് കൈമാറുകയായിരുന്നു.

  ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജലക്ഷമി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്, നിധീഷ്, ഡ്രൈവര്‍ അനൂപ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.


No comments