JHL

JHL

മഞ്ചേശ്വരം റവന്യൂ ബ്ലോക്കും ആരോഗ്യ വകുപ്പും സംയുക്തമായി ഇൻഡോർ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി

മഞ്ചേശ്വരം(www.truenewsmalayalam.com) :മഞ്ചേശ്വരം റവന്യൂ ബ്ലോക്കും ആരോഗ്യ വകുപ്പും ചേർന്ന് നടത്തുന്ന ഹെൽത്ത്‌ മേളയോട് അനുബന്ധിച്ച് ഇൻഡോർ ബാഡ്മിന്റൻ ടൂർണമെന്റ്  നടത്തി  മഞ്ചേശ്വരം  ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് ഉൽഘടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിനോ  മന്ദാരിയോ അധ്യക്ഷത വഹിച്ചു ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ആർ സ്വാഗത പ്രസംഗം നടത്തി ബ്ലോക്ക് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എൻ അബ്ദുൽ ഹമീദ്,മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ ഇർഫാന കെ എ  പ്രസംഗിച്ചു

ബ്ലോക്ക് തല ആരോഗ്യ മേളയിൽ നടന്ന ഇൻഡോർ ബാഡ്മിന്റൻ മത്സരത്തിൽ 

ബാഡ്മിന്റൻ ഡബിൾ  പുരുഷ  വിഭാഗം മത്സരത്തിൽ മംഗൽപാടി താലൂക്  ഹോസ്പിറ്റലിലെ  ഡോക്ടർ നവീഷ്  വി വി, രാജീവ്‌ എം വി സഖ്യം  ഒന്നാം സ്ഥാനം കരസ്ഥമാക്കി. അബ്ദുൽ ഹമീദ്  എൻ  വിനോദ് സഖ്യം രണ്ടാം സ്ഥാനവും നിധീഷ് അറഫാത് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ബാഡ്മിറ്റൺ വനിതാ സിംഗിൾ വിഭാഗത്തിൽ പൈവളിക പഞ്ചായത്തിൽ നിന്നും  ബായാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് അനാനിയ   മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജീൻ ലെവിനോ  മന്ദാരിയോ യും തമ്മിലുള്ള മത്സരത്തിൽ  വിജയം കൈ വരിച് അനാനിയ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.


No comments