JHL

JHL

ഫ്രറ്റേണിറ്റി മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ നടത്തി.

കുമ്പള(www.truenewsmalayalam.com) : ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മഞ്ചേശ്വരം മണ്ഡലം കൺവെൻഷനും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും നടത്തി.

 കുമ്പള മൈത്രി ഭവനിൽ നടന്ന പരിപാടി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി പി.എച്ച് ലത്തീഫ് ഉദ്ഘാടനം ചെയ്തു.

 ജില്ലാ സെക്രട്ടറിയേറ്റംഗം റാസിഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു.

 വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് കുമ്പള, തബ്ഷീർ കമ്പാർ, സാഹിറ എന്നിവർ സംസാരിച്ചു.

 പ്ലസ് ടുവിൽ മികച്ച വിജയം നേടിയ പി.എസ് സഫനഫീസ, കെ.എം മൂസ, അബ്റാർ ഹസൻ, ഫാത്തിമത്ത് ഹനാൻ, അഹമ്മദ് യാസീൻ, ഷരീഫത്ത് ഷൈമ, മുഹമ്മദ് ഹനീസ്,

 എസ്.എസ്.എൽ.സി യിൽ മികച്ച വിജയം നേടിയ എം. വർഷ, ഫാത്തിമത്ത് ഫർഹാന, എം.എ ആയിഷ, അവ്വഹംന, ഹിഷാന നസ്റിൻ, നഫീസത്ത് അമീസ, അബൂബക്കർ ജാബിർ, മേഘന, ലാവണി, അബ്ദുൽ സവാബ്, സയ്യിദ് അഫ്രീദ്, ആദം അഫീഫ് ,ഹനാൻ മുഹമ്മദ് സലീം എന്നിവരെ അനുമോദിച്ചു.


No comments