JHL

JHL

കാസർകോട് കോഓപ്പറേറ്റീവ് രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടറും മഹാത്മാ കോളേജിലെ മുൻ അധ്യാപകനുമായ സത്യശീലൻ നിര്യാതനായി

കാസറഗോഡ് (www.truenewsmalayalam.com Sept 2, 2019) കാസർകോട് കോഓപ്പറേറ്റീവ്  രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ  സത്യശീലൻ (38) നിര്യാതനായി. രണ്ടു വർഷങ്ങൾക്ക്  മുമ്പാണ് സഹകരണ രജിസ്ട്രാർ ഓഫീസിൽ അസിസ്റ്റന്റ് ഇൻസ്പെക്ടറായി നിയമിതനാകുന്നത്. കെ സൻജീവൻ - പത്മാവതി ദമ്പതികളുടെ മകനാണ്.  നേരത്തെ അഞ്ചു വർഷത്തോളം കുമ്പള മഹാത്മാ കോളേജിലും തുടർന്ന് ജി വി എച്ച് എസ്  ഹേരൂരിൽ അധ്യാപകനായും ജോലിചെയ്തു.കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സത്യശീലനെ വിദഗ്ധ ചികിത്സാക്കായി   കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. നെല്ലിക്കട്ടയിൽ താമസക്കാരനായ സത്യശീലൻ അവിവാഹിതനാണ്.  പന്ത്രണ്ടു വര്ഷങ്ങള്ക്കു മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഭൗതികശരീരം നാളെ രാവിലെ പത്തു മണിക്ക് വിദ്യാനഗർ  സിവിൽ സ്റ്റേഷൻ പരിസരത്ത് പൊതുദർശനത്തിനു വെയ്ക്കും



.

No comments