JHL

JHL

സുന്നീ നേതാവും എസ് കെ എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇബ്രാഹിം ഫൈസി ജെഡിയാര്‍ നിര്യാതനായി

കാസര്‍കോട്(www.truenewsmalayalam.com September 3 , 2019): പ്രമുഖ സുന്നീ നേതാവും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും , കാസറഗോഡ് ജില്ലാപ്രസിഡന്റുമായ ഇബ്രാഹിം ഫൈസി ജെഡിയാര്‍ (38) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് ചെങ്കളയിലെ  വസതിയിൽവെച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തെ  തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന 

ജില്ലയിലെ മികച്ച സുന്നീ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം വിവിധ മഹല്ലുകളില്‍ ഖത്തീബായും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സംഘാടകനും കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമാ അവാര്‍ഡിനും അര്‍ഹനായിരുന്നു.

 അബ്ദുല്‍ റഹിമാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: അനീസ. മക്കള്‍: ഹദിയ (എട്ട്), മുഹമ്മദ് നബ്ഹാന്‍ (നാല്). മയ്യിത്ത് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.



No comments