JHL

JHL

വീട് നിർമാണ ജോലിക്കിടെ രണ്ടാംനിലയിൽ നിന്ന് വീണ് ഗുരുതരനിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാനഗർ പന്നിപ്പാറയിലെ തൊഴിലാളി മരണപ്പെട്ടു

വിദ്യാനഗർ(True News 16 September 2019): വീട്  നിർമാണ ജോലിക്കിടെ രണ്ടാംനിലയിൽ നിന്ന് വീണ് ഗുരുതരനിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലാളി
മരണപ്പെട്ടു. വിദ്യാനഗർ പന്നിപ്പാറയിലെ ബെഞ്ചമിൻ
ക്രാസ്റ്റ(39)യാണ് മരിച്ചത്. പന്നിപ്പാറയിൽ  പണി
നടന്നുകൊണ്ടിരിക്കുന്ന   ഇരുനില വീടിന്റെ ജോലിക്കിടെ
ക്രാസ്റ്റ് രണ്ടാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായ പരുക്കേറ്റ ബെഞ്ചമിനെ മംഗളൂരുവിലെ
സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സിയിൽ കഴിയുന്നതിനിടെയാണ് മരണം. പരേതനായ വില്യം
ക്രാസ്റ്റയുടെയും അസസ് ഡിസൂസയുടെയും മകനാണ്. ഭാര്യ റോസ് സിസൂസ .മക്കൾ ജീസൻ ക്രാസ്റ്റ, വെൻസൻ ക്രാസ്റ്റ.
സഹോദരങ്ങൾ ജോൺ ക്രാസ്റ്റ, പീറ്റർ ക്രാസ്റ്റ, ഇഗ്നേഷ് കാസ്റ്റ,
സ്റ്റാനി ക്രാസ്റ്റ്, സെലിൻ ക്രാസ്റ്റ, മദ്ദലിൻ ക്രാസ്റ്റ, കർമിന ക്രാസ്റ്റ,
ഐറിൻ ക്രാസ്റ്റ്.

No comments