JHL

JHL

ഇന്തോനേഷ്യയിൽ പിടിയിലായ കപ്പലിലെ ആരിക്കാടി സ്വദേശി ഉൾപ്പെടെയുള്ള അഞ്ച് പേർ മോചിതരായി.

കുമ്പള(True News 16 September 2019) : അതിർത്തി ലംഘനത്തിന് ഇന്തോനേഷ്യയിൽ പിടിയിലായ കപ്പലിലെ കുമ്പള സ്വദേശി ഉൾപ്പെടെയുള്ള അഞ്ച് പേര് മോചിതരായി . കുമ്പള ആരിക്കാടി പി.കെ നഗറിലെ കൊപ്പളം  കലന്തർ , മുംബൈ സ്വദേശി രാമേന്ദർ, ഗുജറാത്തിലെ റോഷൻ ഖലാഫി, കൊൽക്കത്ത സ്വദേശി ഹൈദർ മണ്ഡൽ, ഉത്തർ പ്രദേശ് സ്വദേശി പ്രവീൺ ശാരി  എന്നിവരാണ് മോചിതരായത്. ഇവർ തിങ്കളാഴ്ച രാത്രിയോടെ നാട്ടിലെത്തി.
സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ സമുദ്രാതിർത്തി  തെറ്റി നങ്കൂരമിട്ടതിന് ഫെബ്രുവരി ഒമ്പതിനാണ് ഇന്തോനേഷ്യൻ  അധികൃതർ കപ്പൽ പിടിച്ചെടുത്തത്. തുടർന്ന് കേസ് നടന്നുവരികയായിരുന്നു. അതിനിടെ കഴിഞ്ഞ മാസം പതിനൊന്നാം തീയതി ഇവരോടൊപ്പം ഉണ്ടായിരുന്ന ഉപ്പളപാറക്കട്ടയിലെ   മൂസയെ വിട്ടയച്ചിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി ഒമ്പതു മാസത്തെ കരാർ അവസാനിച്ചതിനാലാണ് കലന്തർ ഉൾപ്പെടെയുള്ളവർക്ക് മോചനം ലഭിച്ചത്.  
ship-released-from-indonasia-including-sailor-from-kumbla

No comments