JHL

JHL

ഉപ്പളയിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി, കാറിനകത്ത് സൂക്ഷിച്ച വടിവാളുമായി യുവാവ് അറസ്റ്റിൽ

ഉപ്പള (True News 16 September 2019): ഉപ്പളയിൽ വീണ്ടും  ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി, കാറിനകത്ത് സൂക്ഷിച്ച വടിവാളുമായി  യുവാവ് അറസ്റ്റിൽ.  ആക്രമിക്കാനായി ആയുധങ്ങളുമായി എത്തിയ സംഘത്തെ എതിർ സംഘം തടഞ്ഞ് കാർ തല്ലി തകർത്തു. സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീ(30 )നാണ് അറസ്റ്റിലായത്. ബദ്റുദ്ദീന്റെ കൂട്ടാളികളായ രണ്ടുപേരെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ബദ്റുദ്ദീന്റെ കാർ തകർത്തതിന് മണ്ടയിലെ സുഹൈൽ, റഈസ്  തുടങ്ങിയ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി  ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ചാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ പത്വാടി റോഡിൽ വച്ച് വാക്കുതർക്കവും കയ്യേറ്റശ്രമം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാത്രി സംഘർഷമുണ്ടായത്.
goonda-encounter-uppala

No comments