JHL

JHL

കർണാടകയിൽ ഗണേശ പ്രതിമ നിർമിച്ച് കുളത്തിൽ നിമജ്ജനം ചെയ്യാൻ ശ്രമിച്ച കുട്ടികൾ കുളത്തിൽ വീണു; ആറു കുട്ടികൾക്ക് ദാരുണാന്ത്യം


കോലാർ (www.truenewsmalayalam.com  Sept 10, 2019) :കളിമണ്ണ് കൊണ്ട്  ഗണേശ  വിഗ്രഹം നിർമിച്ച് കുളത്തിൽ നിമജ്ജനം ചെയ്യാൻ ശ്രമിച്ച  കുട്ടികൾ വെള്ളത്തിൽ മുങ്ങി . ആറു കുട്ടികൾക്ക് ദാരുണാന്ത്യം . കർണാടക കോലാറിലാണ് സംഭവം.  പത്തു വയസിനും പതിനാലു വയസിനുമിടയിലുള്ള കുട്ടികളാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. തേജ്, വൈഷ്ണവി, വീണ, രഷിത , ധനേഷ് രോഹിത് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെ കളികളിലേർപ്പെട്ട കുട്ടികൾ കളിമണ്ണ് കൊണ്ട് ഗണേശ വിഗ്രഹം നിർമ്മിക്കുകയായിരുന്നു.  തുടർന്ന് ഇത് അടുത്തുള്ള കുളത്തിൽ നിമജ്ജനം ചെയ്യാനും തീരുമാനിച്ചു. എന്നാൽ വിഗ്രഹവുമായി കുളത്തിനടുത്തെത്തിയ കുട്ടികളുടെ സംഘം ഗണേഷ രൂപത്തിനോടൊപ്പം വെള്ളത്തിൽ പതിക്കുകയായിരുന്നു. മൂന്നുകുട്ടികൾ വെള്ളത്തിൽ പെടാതെ രക്ഷപ്പെട്ടു.
ആൻഡേഴ്സൺ പെട്ടെ പോലീസ് സ്റ്റാലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

No comments