JHL

JHL

മഞ്ചേശ്വരം ശ്രീ അനന്തേശ്വര ക്ഷേത്രത്തിൽ ഷഷ്ഠി രഥോത്സവം

മഞ്ചേശ്വരം(True News, Dec3,2019): ഗോവിന്ദ വിളികളുടെയും വാദ്യവൃന്ദങ്ങളുടെയും അകമ്പടിയോടെ മഞ്ചേശ്വരം ശ്രീ അനന്തേശ്വര ക്ഷേത്രത്തിലെ ഈവർഷത്തെ ഷഷ്ഠി രഥോത്സവം നടന്നു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ക്ഷേത്രസന്നിധിയിൽനിന്ന് തൊട്ടടുത്ത മഠംവരെയും തിരിച്ചും അലങ്കരിച്ച കൂറ്റൻ രഥം ഭക്തർ വലിച്ചു. ഉത്സവത്തിന്റെ മൂന്നാം ദിവസത്തെ പ്രധാന ചടങ്ങാണ് രഥംവലി. പ്രായഭേദമമെന്യേ ഭക്തർ രഥംവലിയിൽ പങ്കുചേർന്നു. ഷഷ്ഠി ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ മൂന്നുദിവസമായി ക്ഷേത്രത്തിൽ വിശേഷാൽ   പൂജകളും സംഗീതപരിപാടികളും നടന്നു. ക്ഷേത്രമുറ്റത്ത് ചെറിയ രഥംവലിയോടെ ഷഷ്ഠി ഉത്സവം ചൊവ്വാഴ്ച വൈകുന്നേരം സമാപിക്കും.

No comments