JHL

JHL

പതിവ് തെറ്റിച്ചില്ല; കുമ്പള റെയിൽവേ സ്റ്റേഷനിൽ ഈ മഴക്കാലത്തും വെള്ളം കയറി.

കുമ്പള(www.truenewsmalayalam.com) : മഴവെള്ളം തടുത്തുനിർത്താൻ കുമ്പള റെയിൽവേ സ്റ്റേഷനിൽ  നടപ്പിലാക്കുന്ന പദ്ധതികളൊന്നും ഫലം കാണുന്നില്ല. പതിവു തെറ്റിക്കാതെ ഈ പ്രാവശ്യവും കനത്ത മഴയിൽ കുമ്പള റെയിൽവേ സ്റ്റേഷനിന കത്ത് വെള്ളം കയറി യാത്രക്കാർക്കും, ജീവനക്കാർക്കും ദുരിതമായി.

റെയിൽവേസ്റ്റേഷൻ പരിസരത്ത് ഓവുചാൽ നിർമ്മാണമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും വെള്ളം ഒഴുകുന്നത് റെയിൽവേ സ്റ്റേഷനിനകത്തേക്കാണ്. ദീർഘവീക്ഷണമില്ലാത്ത പദ്ധതികളാണ് വികസനത്തിന് പേരിൽ നടപ്പിലാക്കുന്നതെന്നാണ് ആക്ഷേപം.

 ദേശീയപാത വികസനം നടക്കുന്നതിനാൽ ഓവുചാൽ അ ടഞ്ഞതോടെ മഴ വെള്ള ഒഴുക്കിന്റെ വേഗത കൂടിയിട്ടുണ്ട്. ഇത് റെയിൽവേ സ്റ്റേഷൻ ഭീഷണി ഉയർത്തുന്നമുണ്ട്.


No comments