JHL

JHL

പ്ലസ് വൺ പ്രവേശനം: അപേക്ഷ വ്യാഴം മുതൽ.

തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന നടപടികൾ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ അനുവദിക്കാനുള്ള നീക്കമാണു നടക്കുന്നത്. ആവശ്യമെങ്കിൽ താൽക്കാലിക ബാച്ചുകൾ പിന്നീട് അനുവദിക്കും.

ബോണസ് പോയിന്റ് സമ്പ്രദായം പൂർണമായും നിർത്തലാക്കില്ല. നീന്തലിനുൾപ്പെടെ മികവിന്റെ അടിസ്ഥാനത്തിൽ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളിൽ ആവശ്യമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം തേടും. നാളെയാണു മന്ത്രിസഭാ യോഗം. ബോണസ് പോയിന്റിലുൾപ്പെടെ തീരുമാനം വൈകുന്നതു മൂലം എസ്എസ്എൽസി പരീക്ഷാഫലം വന്നു മൂന്നാഴ്ചയോളമായിട്ടും പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കാനായിട്ടില്ല.


No comments