JHL

JHL

ഉപ്പള പത്വാടിയിൽ യുവാവിൻ്റെ പരാക്രമം; വീട്ടമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉപ്പള(www.truenewsmalayalam.com) : കഴിഞ്ഞ ദിവസം ഉപ്പള പത്വാടിയിലുള്ള വീട്ടിൽ രാത്രി മാരകായുധങ്ങളുമായി യുവാവിൻ്റെ പരാക്രമം. വയോധികയായ വീട്ടമ്മയും കുട്ടികളും മാത്രമുള്ള വീട്ടിൽ രാത്രിയോടെ എത്തിയ സുമിത് എന്ന യുവാവാണ് പരാക്രമം കാട്ടിയത്.

പരാക്രമം കണ്ട് ഭീതിയിലായ വയോധികയെ  മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വീട്ടിൽ ഉണ്ടായിരുന്ന ഒൻപതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തതായി വീട്ടുകാർ മഞ്ചേശ്വരം പോലീസിൽ പരാതി സമർപ്പിച്ചു. ചൈൽഡ് ലൈനിലും ചൈൽഡ് വെൽഫെയർ കമ്മിഷനിലും പരാതി കൊടുത്തതായി രക്ഷിതാക്കൾ പറഞ്ഞു.


No comments