JHL

JHL

മൊഗ്രാൽ പുഴയിൽ ജലനിരപ്പുയർന്നത് പരിസരവാസികൾക്ക് ഭീഷണിയായി; അഴിമുഖം തുറന്ന് വിട്ട് കൊപ്പളം നിവാസികൾ.

മൊഗ്രാൽ(www.truenewsmalayalam.com) : ശക്തമായ മഴയെ തുടർന്ന് മൊഗ്രാൽ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സമീപ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത് വീടുകൾക്കും, റോഡിനും ഭീഷണിയായി. കനത്ത മഴയിൽ ഇന്നലെ കൊപ്പളം അണ്ടർ പാസ്സേജ് റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗത തടസ്സം നേരിട്ടിരുന്നു.

 പ്രശ്ന പരിഹാരത്തിന് കൊപ്പളം നിവാസികൾ നേരിട്ടിറങ്ങി അഴിമുഖം തുറന്നു വിട്ടതോടെ  പുഴയിലെ ജലനിരപ്പ് കുറയുകയും, വെള്ളക്കെട്ട് ഭീഷണിക്ക് താൽക്കാലിക പരിഹാരവുമായി.പുത്തൂർ മുഹമ്മദിന്റെ നേതൃത്വത്തിൽ ഇബ്രാഹിം, സിദ്ദീഖ്, സമീർ,അച്ചു, മുനാസർ, എസ്കെ മുഹമ്മദ്,ഹനീഫ എന്നിവർ ചേർന്നാണ് അഴിമുഖം തുറന്നു വിട്ടത്.


No comments