JHL

JHL

ജില്ലാ കലോത്സവം; മീഡിയ റൂം തുറന്നു

കാസര്‍കോട്(True News 11 November 2019): റവന്യൂ ജില്ലാ കലോത്സവം ഇരിയണ്ണിയില്‍ മീഡിയ റൂം തുറന്നു. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ഡി.ഡി.ഇ. കെ.വി.പുഷ്പ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മീഡിയ കമ്മിറ്റി ചെയര്‍പേഴ്‌സണും മുളിയാര്‍ പഞ്ചായത്തംഗവുമായ ശോഭ പയോലം അധ്യക്ഷത വഹിച്ചു. മീഡിയാറൂമില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കമ്പ്യൂട്ടര്‍ സംവിധാനവും ഇന്റര്‍നെറ്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഗോപാലന്‍, ജി.കെ.ഗിരീഷ് മാസ്റ്റര്‍, പഞ്ചായത്തംഗം പി.വി.മിനി, സുരേന്ദ്രന്‍ ചീമേനി, കെ.അശോകന്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ സംബന്ധിച്ചു.

No comments