JHL

JHL

മുടി ഇനി മാലിന്യമല്ല; വളം

കാസർകോട്(True News 4 November 2019): മാലിന്യമാണെന്ന് കരുതി  തലമുടി  വലിച്ചെറിയരുത്, മുടി മാലിന്യം വളമാക്കുന്ന പദ്ധതി കാസർകോട്ടും. മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ഫിസിക്‌സ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ്   മൈക്രോബ് കമ്പനിയാണ് മുടിമാലിന്യം ജൈവവളമാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നത്. അതിനാൽ ഇനി മുതൽ ബാർബർ ഷോപ്പുകളിലെയും ബ്യൂട്ടി പാർലറുകളിലേയും  മുടിമാലിന്യങ്ങൾ  ചാക്കുകളിലാക്കി വഴിയോരങ്ങളിലും പുഴകളിലുമായി തള്ളരുത്. ജില്ലയിലെ ആയിരത്തോളം ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലേയും മുടി മാലിന്യങ്ങൾ കമ്പനിക്ക് നൽകും. മുടിമാലിന്യം പ്ലാന്റിൽ ചൂടാക്കി 10 മിനിറ്റിനുള്ളിൽ അമിനോ ആസിഡും പൗഡറുമാക്കിയാണ് ജൈവവള രൂപത്തിലാക്കുക. ചെടികളുടെ വളർച്ചയ്ക്ക് ഉത്തേജനം നൽകുന്ന അമിനോ ആസിഡ് തളിക്കുകയോ പൗഡർ ചെടികളുടെ ചുവട്ടിൽ വിതറുകയോ ചെയ്യാം.

No comments