JHL

JHL

ഉദുമ പടിഞ്ഞാർ പി.കെ അബ്ദുൽ റഹ്മാൻ നിര്യാതനായി

ഉദുമ(True News 8 November 2019): വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ലയുടെ പിതാവ് ഉദുമ പടിഞ്ഞാറിലെ പരേതനായ പി.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ പി.കെ അബ്ദുൽ റഹ്മാൻ (75 വയസ്സ് ) മരണപ്പെട്ടു.
ഭാര്യ ഉമ്മാലിമ്മ
മുഹമ്മദ് ശരീഫ്, അബ്ദുൽ ശുക്കൂർ , അബ്ദുൽ സമീർ, സക്കരിയ, ഫൈസൽ, സാജിദ്, ബീഫാത്തിമ എന്നിവർ മക്കൾ.
ബുഷ്റ, ഹസീന, സഫിയ, മിസിരിയ, ഹസ്ബ, ഹാജറ , സക്കിയ്യ, ബഷീർ മരുമക്കൾ.
പരേതരായ പി.കെ അബ്ദുല്ലക്കുഞ്ഞി, മറിയുമ്മ, ഖദീജ, ദൈനബി, ആസ്യമ്മ, നഫീസ എന്നിവരും  ആയിശ,സഫിയ, ഹഫ്സത്ത്  സഹോദരങ്ങൾ.
ഉദുമ ടൗൺ ഖുബാ മസ്ജിദിന്റെയും, ഉദുപടിഞ്ഞാർ ഖിള്ർ മസ്ജിദിന്റെയും പ്രസിഡന്റായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10:30  മണിക്ക് ഉദുമ പടിഞ്ഞാർ മുഹ്യുദ്ധീൻ ജുമാ മസ്ജിദിൽ ഖബറടക്കം.

No comments