JHL

JHL

ബസ്സില്‍ കടത്തിയ കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം(True News 7 November 2019): കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സില്‍ കടത്തുകയായിരുന്ന 1.180 കിലോഗ്രാം കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍.കര്‍ണ്ണാടക  സലാംഗല്ലിയിലെ ജിഷന്‍ അലി (24)യെയാണ്‌ വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ്‌ അധികൃതര്‍ പിടികൂടിയത്‌. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി. ചെക്ക്‌ പോസ്റ്റില്‍ പരിശോധനക്കിടയിലാണ്‌ ബേഗില്‍ നിന്ന്‌ കഞ്ചാവ്‌ കണ്ടെത്തിയത്‌.
വിശാഖ പട്ടണത്ത്‌ നിന്നും മൂവായിരം രൂപ കൊടുത്ത്‌ കൊണ്ടുവന്നതാണ്‌ കഞ്ചാവെന്ന്‌ പ്രതി മൊഴി നല്‍കി. കഞ്ചാവുമായി നായ്‌ക്കാപ്പില്‍ താമസിക്കുന്ന ഭാര്യയുടെ അടുത്തേക്ക്‌ വരുന്നതിനിടയിലാണ്‌ പിടിയിലായത്‌.എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ മനോജ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ ബിജോയ്‌, രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌

No comments