JHL

JHL

കണ്ടെയ്നർ ലോറിയുടെ കണ്ടെയ്നർ കാബിനിലേക്കു മറിഞ്ഞു വീണ് ഡ്രൈവർക്കു ദാരുണാന്ത്യം


മംഗളൂരു Ttrue News, Nov 7, 2019) : കണ്ടെയ്നർ ലോറിയുടെ കണ്ടെയ്നർ ഭാഗം ഡ്രൈവറുടെ കാബിനിലേക്കു മറിഞ്ഞു വീണ് ലോറി ഡ്രൈവർ മരിച്ചു.ബുധനാഴ്ച രാത്രി മംഗളൂരു പോർട്ടിനു സമീപമാണ് ദാരുണ സംഭവം. മംഗളൂർ പോർട്ടിൽ നിന്നും ലോഡ് എടുത്തു പോകുകയായിരുന്ന കണ്ടെയ്നർ ലോറി എൻ എം പി ടി ക്കു സമീപം ഒരു വളവിൽ വെച്ച് ബ്രേക്കിടുകയായിരുന്നു. ബ്രേക്കിട്ടതിന്റെ ആഘാതത്തിൽ കണ്ടെയ്നർ   ലോറിയിൽ നിന്നും വേർപെട്ട് മുന്നിലെ ക്യാബിനിന്റെ മേൽ പതിച്ചു. ചതഞ്ഞു പോയ ക്യാബിബിനിനിടയിൽ പെട്ട ഡ്രൈവർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.

മംഗളൂരു വാമഞ്ചൂരിലെ വിനോദ് പൂജാരി (50|) ആണ് മരണപ്പെട്ടത്.
ലോറിയെയും കണ്ടെയ്നറിനെയും ബന്ധിപ്പിക്കുന്ന സേഫ്റ്റി ലോക്ക് ഉപയോഗിക്കാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. ലോഡിങ്ങിനു സമയം കൂടുതൽ വേണ്ടിവരുന്നതിനാൽ ഡ്രൈവർമാർ സേഫ്റ്റി ലോക്കുകൾ അവഗണിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.    

No comments