JHL

JHL

ബൈക്കിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യം കുമ്പള എക്സൈസ് സംഘം പിടികൂടി

കുമ്പള :  ബൈക്കിൽ കടത്തുകയായിരുന്ന  കർണ്ണാടക മദ്യം കുമ്പള എക്സൈസ് പിടികൂടി.  കർണാടക സംസ്ഥാനത്ത് മാത്രം വിൽപനാനുമതിയുള്ള 11.34 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം KA 19 EF  7684 നമ്പർ ബൈക്കിൽ കടത്തിക്കൊണ്ട് വരവെ  കുമ്പള ദേവി നഗറിലെ സോമനാഥ ഗട്ടി  (48 ) എന്നയാളെ  കുമ്പള എക്സൈസ് റേഞ്ചിലെ അസി:എക്സൈ ഇൻസ്പെക്ടർ ജെ.ജോസഫും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത് തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസ് എടുത്തു.പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫിസർ ഷെയ്ക്ക് അബ്ദുൾ ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത് കുമാർ, പി. സുധീഷ്, എം.എം അഖിലേഷ് എന്നിവർ ഉണ്ടായിരുന്നു.

No comments