JHL

JHL

മഞ്ചേശ്വരം ചർച്ച് ആക്രമണത്തിൽ മുസ്‌ലിം ലീഗിന് പങ്ക് - ബിജെപി

 കുമ്പള(True News 8 October 2019): മഞ്ചേശ്വരത്ത് ചർച്ച് ആക്രമണത്തിന് നേതൃത്വം നൽകിയത് മുസ്ലിം ലീഗാണെന്ന് ബിജെപി. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഓഫീസിൽ സംഘടിപ്പിച്ചവാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത കൽപിച്ചിരുന്ന ലീഗിന്റെ ഒരു പ്രധാന നേതാവാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പിടിയിലായിരുന്ന പ്രതിയെ പോലീസിനെയും ഭരണപക്ഷത്തേയും സ്വാധീനിച്ച് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചത് ഇയാൾ ആണെന്നും ആരോപിച്ചു.  ചർച്ച് ആക്രമിക്കപ്പെട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല ശരിയായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിന് പകരം സർക്കാർ കേസ് അട്ടിമറിക്കുന്നതിന് വേണ്ടി ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ
വിജയിക്കുന്നതിന് വേണ്ടി എൽഡിഎഫും യുഡിഎഫും ഒത്തുകളി രാഷ്ട്രീയമാണ് പയറ്റുന്നത് .മഞ്ചേശ്വരത്ത് എത്തിയ പ്രതിപക്ഷനേതാവ് ചർച്ച് ആക്രമണവുമായി ബന്ധപ്പെട്ട് യാതൊന്നും പറഞ്ഞില്ല. മാത്രമല്ല ഇടതു നേതാക്കളും ചർച്ച് ആക്രമിക്കപ്പെട്ട കാര്യത്തിൽ മൗനം അവലംബിക്കുകയായിരുന്നുവെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മഞ്ചേശ്വരത്ത് ബിജെപി കർണാടകയിൽ നിന്ന് 10000 വോട്ടുകൾ പുതുതായി ചേർത്തതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിക്കുന്നുണ്ട്. സ്ഥാനത്തിന് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.
 കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ മൊത്തം പതിനായിരം വോട്ടുകൾ പുതുതായി ചേർക്കപ്പെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും അല്ലെങ്കിൽ എംപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.മഞ്ചേശ്വരത്ത് സിപിഎമ്മും ലീഗും തമ്മിൽ നല്ല ബന്ധമാണെന്നും ഈ ഒത്തുകളി  ജനങ്ങൾ തിരിച്ചറിയണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. നേതാക്കളായ അഡ്വ. ശ്രീകാന്ത്, സുരേഷ് കുമാർ ഷെട്ടി, കെ.വേലായുധൻ, ഗോപാലകൃഷ്ണ, എ കെ കയ്യാർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

No comments