JHL

JHL

മോദി അമിത് ഷാ കൂട്ട്‌കെട്ട് രാജ്യത്തെ തകര്‍ക്കുന്നു; വെല്‍ഫെയര്‍ പാര്‍ട്ടി

പള്ളിക്കര(True News 4 October 2019): വിവിധ സംസ്‌ക്കാരങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ആര്‍.എസ്.സ്. അജണ്ടയായ ഏകതാ സംസ്‌ക്കാരം നടപ്പാക്കുകയാണ് മോദി അമിത് ഷാ  ഭരണകൂടം ചെയ്യുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം ഗണേഷ് വടേരി. വൈവിദ്ധ്യമുള്ള ഇന്ത്യയെ സാംസ്‌ക്കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും തകര്‍ത്തു കളഞ്ഞു. അസം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെ ദേശീയ പൗരത്വ പട്ടികയുടെ പേര് പറഞ്ഞു രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള നീക്കമാണ്  ഇവര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.ഫാസിസം സര്‍വ്വ ആയുധവും എടുത്ത് ആളുകളെ തല്ലി കൊന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മറ്റെല്ലാവിധ അഭിപ്രായാന്തരങ്ങളും മാറ്റിവെച്ച് രാഷ്ട്രീയമതപ്രാദേശിക ചിന്തകള്‍ മറന്നുകൊണ്ട് ജനാധിപത്യത്തിനു വേണ്ടി നില കൊള്ളണം.
    കാശ്മീരും അസമും ചൂണ്ടുപലകകളാണ്. വംശീയ വിവേചനങ്ങളും പൗരാവകാശ ധ്വംസനങ്ങളും കോര്‍പ്പറേറ്റ് താത്പര്യങ്ങളുമാണ് സംഘ് ഫാസിസത്തിന്റെ മുഖമുദ്രയെന്നും രാജ്യത്തെ വില്‍ക്കാന്‍ വേണ്ടി വിദേശത്തു ഓടി നടക്കുന്ന പി.ആര്‍.ഒ ആയിട്ടാണ് പ്രധാനമന്തി മാറിയെന്നും ഒരു ഭാഷ ഒരു സംസ്‌ക്കാരം ഒരു നികുതി രണ്ട് പാര്‍ട്ടി എന്ന മോദി സര്‍ക്കാരിന്റെ ലക്ഷ്യം രാജ്യത്തെ സംഘ് രാഷ്ട്രമാക്കന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലം കമിറ്റി പള്ളിക്കരയില്‍ സംഘടിപ്പിച്ച സംഘ് രാഷ്ട്ര നിര്‍മ്മിതിക്കെതിരെ സ്വാതന്ത്ര്യപ്രക്ഷോഭം പരിപാടി ഉദ്ഘാടനം ചെയ്തു   സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയാണ് നമ്മുടെ ആധാരം. സ്വാതന്ത്ര്യം  ഓരോ ഇന്ത്യക്കാരനും വിയര്‍പ്പും രക്തവും ഒഴുക്കി നേടിയെടുത്തതാണ് ഭരണഘടനയുടെ കാതലായ ജനാധിപത്യവും മതേതരത്വവും. എന്തു വില കൊടുത്തും പൗരന്റെ മൗലികാവകാശങ്ങളും  കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
    ബഹുസ്വരതയിലൂന്നിയ പരസ്പര സ്‌നേഹവും സാഹോദര്യവുമാണ് നമ്മുടെ മഹിതമായ പാരമ്പര്യം. നാനാത്വത്തില്‍ ഏകത്വത്തിന്റെ ഈ മഴവില്‍ക്കൂട്ടായ്മയാണ് രാഷ്ട്രത്തിന്റെ ആത്മാവ്. അത് തകര്‍ക്കാന്‍ ഒരു ഛിദ്ര ശക്തിയെയും അനുവദിക്കില്ലെന്നും യോഗത്തില്‍ സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, രാജേഷ് പള്ളിക്കര (കോണ്‍ഗ്രസ്), കെ.ഇ.എ ബക്കര്‍ (മുസ്ലിം ലീഗ്), എം.എ. ലത്തീഫ് (ഐ.എന്‍.എല്‍), യൂനിസ് തളങ്കര (പി.ഡി.പി), അഡ്വ. രാജേന്ദ്രന്‍, മഹമൂദ് പള്ളിപ്പുഴ, ഹമീദ് കക്കണ്ടം, എം.സി. ഹനീഫ, സി.എ. മൊയ്തീന്‍ കുഞ്ഞി, യുസുഫ് പള്ളിക്കര, സക്കരിയ ഉദുമ, അബ്ദുല്‍ റഹിമാന്‍ ബണ്ടിച്ചാല്‍, ഫസല്‍ കോളിയാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു. റിയാസ് എന്‍.എം. സ്വാഗതവും, ഇസ്മായില്‍ പള്ളിക്കര നന്ദിയും പറഞ്ഞു.

No comments