JHL

JHL

ബോംബെ കേരള മുസ്ലിം ജമാഅത്തിന് പുതിയ രക്ഷാധികാരിയായി

മുംബൈ(True News 7 October 2019): ബോംബെ കേരള മുസ്ലിം ജമാഅത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ബോംബെ കേരള മുസ്ലിം ജമാഅത്ത്  മുഖ്യരക്ഷാധികാരി ആയി ടി വി കെ അബ്ദുല്ലയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി വി.എ ഖാദർ ഹാജി സ്വാഗതം പറഞ്ഞു. ഉപ മുഖ്യ രക്ഷാധികാരി വി പി അബൂബക്കർ അധ്യക്ഷത വഹിച്ചു പ്രസിഡണ്ട് സി എച്ച് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.റിട്ടേണിംഗ് ഓഫീസർ ടി.എ.  ഖാലിദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇമ്പിച്ചി മൊയ്തീൻ, വി പി അബൂബക്കർ, സി എച്ച് അബ്ദുൽ റഹ്മാൻ, വി എ കാദർ, ഖാലിദ് ബംബ്രാണ,  പൈച്ചാർ അബ്ദുല്ല,  മുഹമ്മദ് മീത്തൽ, മുസമ്മിൽ, വാക്മാൻ മുഹമ്മദ് തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. അസീം മൗലവി പ്രാർത്ഥന നടത്തി.

No comments