JHL

JHL

കല്ലങ്കൈ ദേശിയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർഗോഡ് (True News 9 October 2019):
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൗക്കി കല്ലങ്കൈയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പുളിക്കൂരിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റഫീഖ് - ആഇശ ദമ്പതികളുടെ മകന്‍ ഫയാസ് (20) ആണ് മരിച്ചത്. ഫയാസ് ഓടിച്ചിരുന്ന കെ എല്‍ 14 എസ് 3954 നമ്പര്‍ ബൈക്ക് എതിരെ വരികയായിരുന്നു കെ എല്‍ 14 ടി 6582 നമ്പര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഉളിയത്തടുക്കയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് ഫയാസ്. ചായ കുടിച്ച ശേഷം കടയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: റിയാസ്, അര്‍ഷാദ്, ആഇശത്ത് രിസ് വാന, ഫാരിസ്.

No comments