JHL

JHL

ഷിറിയ പാലത്തിൽ കൂട്ടം ചേർന്ന് മദ്യപിക്കാനെത്തിയ യുവാവ് പുഴയിൽ വീണ് മരിച്ചു

കുമ്പള (True News 7 October 2019): ഷിറിയ പാലത്തിൽ ആഘോഷ ദിവസം മദ്യപിക്കാനെത്തിയ യുവാവ് പുഴയിൽ വീണ് മരിച്ചു.ബേഡകം നീർക്കയം സ്വദേശി അനന്തൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഷിറിയ റെയിൽ പാലത്തിൽ നിന്നാണ് ഇയാൾ പുഴയിൽ വീണത്. ബന്ധുക്കളും കൂട്ടുകാരുമായ മണികണ്ടൻ, പ്രസാദ് എന്നിവരുടെ കൂടെയാണ് ഇയാൾ പാലത്തിലെത്തിയത്. പാലത്തിന് മുകളിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീണതാണെന്ന് കൂടെയുണ്ടായിരുന്ന മണികണ്ടനും പ്രസാദും പറയുന്നു. കുമ്പള പോലീസും ഫയർ ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. കൂടെയുണ്ടായിരുന്ന ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
മക്കൾ അനൂപ്, അനീഷ്, ശിവാനി .

No comments