JHL

JHL

തു​ളു അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേശീയ തുളു സെമിനാർ സംഘടിപ്പിക്കും


കാ​സ​ർ​ഗോ​ഡ്(true News, Nov 11,2019): കേ​ര​ള തു​ളു അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 13, 14 തീ​യ​തി​ക​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് തു​ളു ദേ​ശീ​യ സെ​മി​നാ​ര്‍ ന​ട​ത്തും. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി തു​ളു ലി​പി പ​ഠ​ന​ക്ലാ​സ്, തു​ളു പു​സ്ത​ക​പ്ര​കാ​ശ​നം, തു​ളു അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​വെ​ങ്കി​ട​രാ​ജ പു​ണി​ഞ്ചി​ത്താ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി എ​ന്നി​വ ന​ട​ത്തും. തു​ളു​ഭ​വ​ന്‍ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കി ജ​നു​വ​രി ആ​ദ്യ​വാ​രം ഉ​ദ്ഘാ​ട​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന തു​ളു അ​ക്കാ​ദ​മി​യു​ടെ ജ​ന​റ​ല്‍​ബോ​ഡി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഉ​മേ​ഷ് എം. ​സാ​ലി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം കെ. ​അ​ജേ​ഷ്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ര്‍ കെ. ​സ​തീ​ശ​ന്‍, തു​ളു അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര്‍ പാ​വ​ള, എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

No comments