JHL

JHL

തൃക്കാക്കരയിലെ വിജയം :കുമ്പളയിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി

കുമ്പള (www.truenewsmalayalam.com): തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലേറെ വോട്ടിന് യുഡിഎഫ് സ്ഥാനാർഥി ഉമാതോമസ് വിജയിച്ചതിൽ ആഹ്ളാദം  പ്രകടിപ്പിച്ചു കുമ്പളയിൽ യുഡിഎഫ് പ്രവർത്തകർ  പ്രകടനം നടത്തി.
പ്രകടനത്തിന് ഡിസിസി  സെക്രട്ടറി സുന്ദര ആരിക്കാടി, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട്‌ ലക്ഷമണ പ്രഭു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട്‌ രവി പൂജാരി, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ബഷീർ അഹമ്മദ് സിദ്ദീഖ്,ലീഗ് നേതാക്കളായ എം അബ്ബാസ്, അഷ്‌റഫ്‌ കർള, യുസുഫ് ഉളുവാർ, കെ വി യുസുഫ്, അസീസ് കളത്തൂർ, സിദ്ദീഖ് ദണ്ഡഗോളി, എ കെ ആരിഫ് യുഡിഎഫ് പ്രവർത്തകരായ റിയാസ് മൊഗ്രാൽ, ഉമേഷ്‌ മാസ്റ്റർ, ഡോഫിൻ ഡിസൂസ,കെ എം അബ്ബാസ്, ജംഷീദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി കടപ്പുറം, ഹസൈനാർ കോയിപ്പാടി, ലോക്ക്നാഥ്‌ ഷെട്ടി, നാരായണ കാളത്തുർ, മാനൻ കുമ്പള, ബെൻ ഡിസൂസ എന്നിവർ നേതൃത്വം നൽകി.


No comments