JHL

JHL

സുള്ള്യയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു അച്ഛനും മൂന്നു മക്കളും തൽക്ഷണം മരിച്ചു

സുള്ള്യ(True News 1 October 2019): സുള്ള്യയിൽ മാണി മൈസൂർ ദേശീയ പാതയിൽ  അടക്കാറിനു സമീപം കാറും ട്രക്കും കൂട്ടിയിടിച്ചു നാല് പേർ  മരിച്ചു.  മാരുതി സ്വിഫ്റ്റ് കാറിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും  മൂന്നു മക്കളുമാണ് അപകടത്തിൽ   തൽക്ഷണം മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ എതിരെ വന്ന എയ്‌ഷെർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊടക് സ്വദേശികളായ ഹസൈനാർ ഹാജി ഇയാളുടെ മക്കളായ അബ്ദുൽ റഹ്‌മാൻ,ഇബ്രാഹിം ,ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ നാലുപേരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.

ഇവരുടെ  കൂടെയുണ്ടായിരുന്ന  ഗുരുതര പരുക്കേറ്റ ഉമറുൽ ഫാറൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്നും കുടഗിലെ നാപ്പോകുലു കോട്ടമുടിയിലെ വീട്ടിലേക്കു  പോകുകയായിരുന്നു കാറിൽ ഉണ്ടായിരുന്നവർ.മൃതദേഹം ഇപ്പോൾ പോസ്റ്റുമോർട്ടത്തിനായി സുള്ള്യയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.സുള്ള്യ പോലീസ് കേസെടുത്തു.

No comments