JHL

JHL

വംശീയതയെ സാഹോദര്യം കൊണ്ട് ചെറുക്കണം - ശൈഖ് മുഹമ്മദ് കാരക്കുന്ന്

കാസര്‍കോട്(True News 7 October 2019): വംശീയതയെ സാഹോദര്യം കൊണ്ട് ചെറുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള  സെക്രട്ടറിയും ഗ്രന്ഥകാരനും വാഗ്മിയുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. രാജ്യത്തിന്റെ പാരമ്പര്യം സ്നേഹത്തിന്റേതാണ്. പരസ്പര സഹകരണവും സ്നേഹവും സാഹോദര്യവുമാണ് നമ്മുടെ പൈതൃകം. ഇവിടെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും ഇല്ലാതാക്കാം. വര്‍ഗീയതയെ സഹിഷ്ണുത കൊണ്ട് നേരിടാം. ഫാസിസത്തെ സര്‍ഗാത്മക ജനാധിപത്യം കൊണ്ട് ചെറുക്കാം. നന്മ പ്രചരിപ്പിക്കണമെന്നും അത് എത്ര ചെറുതാണെങ്കിലും; കത്തെഴുതുന്നത് പോലും രാജ്യദ്രോഹമാവുന്ന പുതിയ കാലത്ത് അത് വലിയ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ടേബിള്‍ടോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.കെ എടത്തുനാട്ടുകര മുഖ്യപ്രഭഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.എൻ ഹാരിസ് അധ്യക്ഷത വഹിച്ചു. നാരായണൻ പേരിയ, പാടി രവീന്ദ്രൻ, മുഹമ്മദ് വടക്കേക്കര, പദ്മനാഭൻ ബ്ലാത്തൂർ, അമ്പുഞ്ഞി തലക്ലായി, അഷറഫലി ചേരങ്കൈ, പി.ടി ഉഷ ടീച്ചർ, , എഞ്ചിനീയർ സി.എച്ച് മുഹമ്മദ്,  കെ. രാമകൃഷ്ണൻ കുമ്പള, സുലൈഖ മാഹിൻ , സതീശൻ , എ.എസ്. മുഹമ്മദ് കുഞ്ഞി, കെ രതി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെർക്കള, പി സിന്ധു ടീച്ചർ , നിസാർ പെർവാഡ്, അബ്ദുല്ല പടിഞ്ഞാർ , ജാസ്മിൻ മുസ്തഫ,  ഗീത,   ബീന ടീച്ചർ, മഹമൂദ് എരിയാൽ , സിറാജ് തെക്കിൽ, അനിത ഡിസൂസ, അഷ്റഫ് ബായാർ, ബി.കെ മുഹമ്മദ് കുഞ്ഞി, നയന, എം.എച്ച് സീതി, ഇസ്മായിൽ പള്ളിക്കര, സക്കീന അക്ബർ, എം.കെ ഷമീറ, വി.പി അസ്മ, സി.എ മൊയ്തീൻ കുഞ്ഞി  തുടങ്ങിയവർ സംസാരിച്ചു.

No comments