JHL

JHL

ഡിഗ്രി വിദ്യാർഥി തൂങ്ങി മരിച്ചു

മംഗളുരു(True News 7 October 2019): വിദ്യാർഥി തൂങ്ങി മരിച്ചു. മംഗളൂരു പടീൽ ലെ ഒലിവിയ - റാൻസൻ പെട്രോദമ്പതികളുടെ മകൻ  ഷോൺ പട്രോ(18) ആണ് മരിച്ചത്.ഞായറാഴ്ച സന്ധ്യയോടെ മാതാപിതാക്കൾ പുറത്തു പോയ സമയത്ത് വീട്ടിൽ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു.നഗരത്തിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് ഷോൺ. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വെൻലോക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.കൻകനാടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

No comments