JHL

JHL

പോഷണ്‍ എക്‌സ്പ്രസ്സിന് ജില്ലയില്‍ മികച്ച സ്വീകരണം

 കാസർഗോഡ്(True News 5 October 2019): പോഷക മാസാചരണത്തിന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ തിരുവനന്തപുരത്ത് നിന്ന്  പര്യടനം ആരംഭിച്ച പോഷണ്‍ എക്‌സ്പ്രസ് കാരവാന് ജില്ലയില്‍ മികച്ച സ്വീകരണം. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
മികച്ച പോഷണത്തിന് ശ്രദ്ധിക്കേണ്ട അഞ്ച് പ്രവര്‍ത്തനങ്ങളായ  പോഷകാഹാരം, വിളര്‍ച്ച തടയല്‍, വയറിളക്ക നിയന്ത്രണം,  ശുചിത്വ ശീലങ്ങള്‍, കുഞ്ഞിന്റെ ജനനം മുതല്‍ ആദ്യത്തെ ആയിരം ദിവസങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുള്ളതാണ് പോഷണ്‍ എക്‌സ്പ്രസ്സ് പ്രദര്‍ശനം. പോഷണ്‍ എക്‌സ്പ്രസ്സ് സ്വീകരണത്തോടനുബന്ധിച്ച് വിവിധകേന്ദ്രങ്ങളില്‍ പോഷകാഹാരപ്രദര്‍ശന മേളയും കലാപരിപാടികളും സംഘടിപ്പിച്ചു.   സംഘടിപ്പിക്കും.

No comments