JHL

JHL

മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് പണം കവര്‍ന്നു

ഉപ്പള(True News 13 October 2019): മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരു ലക്ഷം രൂപ കവര്‍ന്നു. മണ്ണംകുഴിയിലെ പരേതനായ സൂരിബയല്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ മകന്‍ റഷീദ് മുസ്ലിയാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ചൊവ്വാഴ്ച റഷീദും കുടുംബവും വീട് പൂട്ടി കര്‍ണാടകയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്ത് പെട്ടിയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. വീട്ടിലെ രണ്ട് അലമാരകള്‍ തകര്‍ത്ത് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്.
വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന കല്ല് വീടിന്റെ സിറ്റൗട്ടില്‍ കണ്ടെത്തി. അഞ്ചുവര്‍ഷം മുമ്പ് ഇതേ വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

No comments