JHL

JHL

ഉഡുപ്പി ഡോൺ ബോസ്കോ സ്‌കൂൾ പ്രിൻസിപ്പൽ ആയ വികാരി സ്‌കൂളിൽ തൂങ്ങി മരിച്ച നിലയിൽ





ഉഡുപ്പി (True News 13 October 2019):  ഉഡുപ്പി ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പലും മൂഡുബെല്ല ഇടവകയിലെ അസിസ്റ്റന്റ് വികാരിയുമായ ഫാ. മഹേഷ് ഡിസൂസ (36) യെ ഓഫീസ്  മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.  വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

രാത്രി പള്ളിയുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് കഴിഞ്ഞ ശേഷം തന്റെ മുറിയിലേക്ക് പോയ ഫാദറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ അധ്യാപക പരിശീലന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്ന് പറയപ്പെടുന്നു. സ്ഥലത്ത് പോലീസ് പരിശോധന നടത്തി. മുറി പരിശോധിച്ചെങ്കിലും പോലീസ് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. പുരോഹിതന്റെ മൊബൈല്‍ പോലീസ് പരിശോധിച്ചെങ്കിലും അത് ലോക്ക് ആയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സ്ഥലത്ത് മികച്ച പ്രവർത്തനം നടത്തി വരികയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം ട്രാൻസ്ഫർ ലഭിച്ചിരുന്നു. അതിലുള്ള വിഷമമാണോ ആത്മഹത്യക്ക് കാരണമെന്ന് അന്വേഷിച്ച് വരുന്നു.

No comments