JHL

JHL

വിഷ്ണുവിന് പിന്നാലെ സുഹൃത്തായ കോളേജ് വിദ്യാര്‍ത്ഥിനിയും മരിച്ചു

മംഗളൂരു(True News 14 October 2019): വിഷ്ണുവിന് പിന്നാലെ സുഹൃത്തായ കോളേജ് വിദ്യാർത്ഥിനിയും മരിച്ചു. കാസർകോട് നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകൾ ഗ്രീഷ്മ (21)യാണ്   മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞദിവസമാണ് കോളിയടുക്കം പുത്തിരിക്കുന്നിലെ രാധാകൃഷ്ണൻ-ജ്യോതി ദമ്പതികളുടെ മകൻ വിഷ്ണുവിനെയും സുഹൃത്തായ ഗ്രീഷ്മയെയും മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപത്തെ  ലോഡ്ജ് മുറിയിലാണ്  വിഷം അകത്തു ചെന്ന നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.. തുടർന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച  രാവിലെയോടെ യുവാവ് മരണപെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ സുഹൃത്തായ യുവതിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. നെല്ലിക്കുന്നിലെ സുബാഷ്- ജിഷ ദമ്പതികളുടെ മകളാണ് ഗ്രീഷ്‌മ. മംഗലാപുരം ശ്രീ ദേവികോളേജിലെ ഫിസിയോതൊറാപ്പി വിഭാഗം വിദ്യാർത്ഥിയാണ്

No comments