JHL

JHL

കൊടിയമ്മയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരെ വീണ്ടും അതിക്രമം



കുമ്പള(True News 10 October 2019): കൊടിയമ്മ ഊജാറില്‍ പ്രവര്‍ത്തിക്കുന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ വീണ്ടും അതിക്രമം. ബുധനാഴ്ച്ച രാത്രി ബൂത്ത് കമ്മിറ്റി യോഗം കഴിഞ്ഞ് പോയതിന് ശേഷമാണ് അതിക്രമം ഉണ്ടായത്. ഓഫീസിന്റെ ബോര്‍ഡ് എടുത്തു മാറ്റിയ നിലയിലാണ്. കൊടിയമ്മ എം.എം നഗര്‍, ചേപ്പിനടുക്ക, ചെക്ക് പോസ്റ്റ് എന്നിവിടങ്ങില്‍ പതിച്ച പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. നാലു ദിവസം മുമ്പും ഓഫീസിനു നേരെ ഇതേ രീതിയില്‍ അതിക്രമം നടന്നിരുന്നു. സി.പി.എമ്മാണ് ഇതിന് പിന്നിലെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇതു സംബന്ധിച്ച് യു.ഡി. എഫ് കുമ്പള പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമിതി കുമ്പള പൊലീസില്‍ പരാതി നല്‍കി. പരാജയഭീതി പൂണ്ട സി.പി.എം മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സുഗമമായ രീതിയില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കുമ്പള പഞ്ചായത്ത് യു.ഡി. എഫ് നേതാക്കള്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും ഇത്തരം ഭീരുത്വപരമായ സി.പി.എം നടപടിക്ക് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

No comments