JHL

JHL

പെണ്‍കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി ലൈംഗികപീഡനം; യുവാവ് അറസ്റ്റില്‍

ആദൂര്‍(True News 11 October 2019): ഏഴും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ മധുരപലഹാരങ്ങള്‍ നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നായന്മാര്‍മൂല സ്വദേശിയും ബോവിക്കാനത്തിന് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അബ്ദുല്‍ നൗഷാദിനെ(34)യാണ് ആദൂര്‍ സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഏഴും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ നൗഷാദ് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മധുരപലഹാരങ്ങള്‍ നല്‍കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയും ചെയ്‌തെന്നാണ് കേസ്. പീഡനശ്രമം ചെറുക്കുന്നതിനിടെ ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ മാതാവ് പുറത്തുപോയ സമയത്താണ് നൗഷാദ് കുട്ടികളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. മാതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടികള്‍ വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയിലാണ് നൗഷാദിനെതിരെ പോക്സോപ്രകാരം ആദൂര്‍ പോലീസ് കേസെടുത്തത്. ഇതോടെ ഒളിവില്‍ പോയ പ്രതിയെ വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടുനിന്നാണ് പൊലീസ് പിടികൂടിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ കോടതിയില്‍ കീഴടങ്ങുന്നതിനായി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് നൗഷാദ് പൊലീസ് വലയിലകപ്പെട്ടത്.

No comments