JHL

JHL

ഷിറിയ തീരത്ത് മൃതദേഹം കരക്കടിഞ്ഞു ; രണ്ട് ദിവസം മുമ്പ് കാണാതായ ബി.എസ്.എൻ.എൽ അസിസ്റ്റൻറ് മനേജരുടേതെന്ന് സംശയം

കുമ്പള (True News 11 October 2019): കുമ്പള ഷിറിയ തീരത്ത് വെള്ളിയാഴ്ച രാവിലെ മൃതദേഹം കരക്കടിഞ്ഞു. രണ്ട്  ദിവസം മുമ്പ് ചീമേനിയിൽ നിന്ന്  മോഹനൻ(48)  എന്ന വ്യക്തിയെ കാണാതായതായി ചീമേനി പോലീസിൽ പരാതി ലഭിച്ചിരുന്നു. കാസറഗോഡ് ബി.എസ്.എൻ.എൽ അസിസ്റ്റൻറ് മാനേജരായിരുന്നു മോഹനൻ. ചീമേനി കണ്ണാടിപ്പാറ സ്വദേശിയാണ്.വിവരം അറിഞ്ഞ് ബന്ധുക്കൾ കുമ്പളയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ചീമേനി പോലീസ് ട്രൂ ന്യൂസിനോട് പറഞ്ഞു. കുമ്പള പോലീസ് ഷിറിയ തീരത്ത് ഇൻക്വസ്റ്റ് നടപടികൾ ചെയ്തുവരുന്നു .

No comments