JHL

JHL

ഗുരുസ്വാമിയെ കാര്‍ക്കോടകനായി ചിത്രീകരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിശ്വാസികളെ അവഹേളിക്കുന്നു അഡ്വ.കെ ശ്രീകാന്ത്


കുമ്പള(True News 3 October 2019): ഗുരുസ്വാമിയെ കാര്‍ക്കോടകനായി  ചിത്രീകരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിശ്വാസികളുടെ അവഹേളിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത്  ആരോപ്പിച്ചു അണിയറയിലെ നാടകത്തിനോത്ത് ആടുന്ന നാടകകാരനാണ് ഇവിടെ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വേട്ടക്കാരനോടൊപ്പം ഓടുകയും വേട്ടമൃഗത്തോടൊപ്പം കരയുഗയും ചെയ്യുന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് മഞ്ചേശ്വരം എത്തുമ്പോള്‍ ഇവിടത്തെ സ്ഥാനാര്‍ത്ഥി മാറ്റിപറയുകയാണ് സ്ഥാനാര്‍ത്ഥിയുടെ നിലപാടാണ് ശരി അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ നിലപാടാണോ ശരി എന്ന് വ്യക്തമാക്കണം.
വിശ്വാസികളെയും ആചാര്യന്‍മാരെയും അവഹേളിക്കുന്ന ജി സുധാകരന്റെയും ശ്രീമതിയുടെയും അഭിപ്രായതെകാണെന്ന് തുറന്ന് പറയാന്‍ സ്ഥാനാര്‍ത്ഥി തയാറാകുമോ എന്ന് ശ്രീകാന്ത് ചോദിച്ചു.
ശങ്കര്‍ റൈ കമ്മ്യണിസ്റ്റ് ആശയമാണോ ഭാരത്തിയ സംസ്‌കാരമാണോ പിന്‍തുടരുന്നതെന്ന് വ്യക്തമാക്കണം.
മുസ്ലീംലീഗ് ന് മഞ്ചേശ്വരത്ത് ജയിച്ചുവരാനുള്ള നാടകമാണ് അണിയറയില്‍ നടക്കുന്നത്. ഇത് തിരിച്ചറിയാന്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ തയ്യാറാക്കണമെന്ന് ശ്രികാന്ത് അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, മണ്ഡലം പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ടാരി തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

No comments