JHL

JHL

മംഗളൂറുവിലെ പ്രശസ്ത എല്ലുരോഗ വിദഗ്ദൻ ഡോ. ഉസ്മാൻ പി.കെ ഓസ്‌ട്രേലിയയിൽ മരിച്ചു

മംഗളൂറു(True News 8 October 2019): പ്രശസ്ത എല്ലുരോഗ വിദഗ്ദൻ ഡോ. ഉസ്മാൻ പി.കെ ഓസ്‌ട്രേലിയയിൽ മരിച്ചു. അദ്ദേഹത്തിന് 81 വയസായിരുന്നു.ബൈക്കമ്പാടി സ്വദേശിയായ ഇദ്ദേഹം  രണ്ടാഴ്ച മുമ്പ് ഓസ്‌ട്രേലിയയിലുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മംഗളൂ റു ഇന്ദിര ആശുപത്രി ഡയറക്ടറായിരുന്നു ഡോക്ടർ ഉസ്മാൻ.
കാസറഗോഡ്  പെർവാഡ് സീതിയുടെ മകൾ സുഹ്റയാണ് ഭാര്യ.

No comments