JHL

JHL

മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത്‌ ബൂത്ത് കൺവെൻഷൻ പാറക്കൽ അബ്ദുല്ല ഉദ്‌ഘാടനം ചെയ്തു


ഉപ്പള (True News 6 October 2019):മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത്‌ എഴുപത്തിമൂന്നാം  ബൂത്ത് കൺവെൻഷൻ കുറ്റിയാടി എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്‌ഘാടനം ചെയ്തു. കെബി മുഹമ്മദ്‌ കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. എം.കെ അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി.എ മൂസ,  യൂത്ത് ലീഗ് പഞ്ചായത്ത്‌ നേതാക്കൾ ആയ നൗഷാദ് പത്വാഡി,   ഷറഫുദ്ദിൻ പെരിങ്കാടി, പ്രവാസി നേതാവ്  ദിനേശ്  ഉപ്പള എന്നിവർ  സംസാരിച്ചു. അബ്ദുൽ ജബ്ബാർ സ്വാഗതവും  ലത്തീഫ്പത്വാഡി നന്ദിയും പറഞ്ഞു. ഭാരവാഹികൾ. ചെയർമാൻ  അലി പത്വാടി ,  വൈസ് ചെയർമാൻമാർ  ലത്തീഫ്,  അബ്ദുൽ റഹ്മാൻ , നൗഷാദ്   കൺവീനർ  അബ്ദുൽ ജബ്ബാർ,  ജോയിന്റ്കൺവീനർ   ശരീഫ് ടി.എ , ഷാഫി  അബ്ദുള്ള, ട്രെഷറർ  ദിനേശ് ഉപ്പള.

No comments