JHL

JHL

ഉപതിരഞ്ഞെടുപ്പ്; യു ഡി എഫ് പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച മുതൽ


ഉപ്പള (True News, Oct1,2919): മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച തുടങ്ങും. എന്‍മകജെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ബുധനാഴ്ച രാവിലെ പത്തിനും, പുത്തിഗെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉച്ചയ്ക്ക് മൂന്നിനും ചേരും. പൈവളിഗെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മൂന്നിന് രാവിലെ പത്തിനും, മീഞ്ച പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലിനും നടക്കും. മംഗല്‍പ്പാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നാലിന് ഉച്ചയ്ക്ക് മൂന്നിനും, കുമ്പള പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലിനും ചേരും. വോര്‍ക്കാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഞ്ചിന് മൂന്ന് മണിക്കും, മഞ്ചേശ്വരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലിനും നടക്കും. കണ്‍വെന്‍ഷനുകളില്‍ സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്‍, അതാത് പഞ്ചായത്ത് ചുമതലയുള്ള എം.എല്‍.എ മാര്‍ പങ്കെടുക്കും

No comments